കാണ്‍മാനില്ല

തിരൂരങ്ങാടി പനമ്പുഴ റോഡ്, വടക്കേത്തല വീട്ടില്‍ മൊയ്തീന്റെ ഭാര്യ റുക്കിയ(74)യെ 2024 ജൂണ്‍ 21 മുതല്‍ കാണ്‍മാനില്ല. അഞ്ചടി ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം. കാണാതാകുമ്പോള്‍ ഗ്രേ നിറത്തിലുള്ള മാക്സിയായിരുന്നു വേഷം. കുനിഞ്ഞുനടക്കുന്ന ഇവര്‍ക്ക് വിറയലും ഓര്‍മക്കുറവുമുണ്ട്. മലയാളം മാത്രമേ സംസാരിക്കൂ. വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.