അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളത്തിന് വെള്ളിത്തിളക്കം; പുരസ്കാരം സ്വച്ഛ പവലിയൻ വിഭാഗത്തില്‍
ദില്ലി: ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് വെള്ളി മെഡല്‍. പ്രഗതി മൈതാനിലെ ഹാള്‍ നമ്ബർ ഒന്നിന് സമീപത്തെ ആംഫി തീയറ്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഐ.ടി.പി.ഒ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പ്രദീപ് സിംഗ് ഖറോള, എക്സിക്യൂട്ടിസ് ഡയറക്ടർ പ്രേം ജിത് ലാല്‍ എന്നിവർ ചേർന്ന് മെഡല്‍ സമ്മാനിച്ചു.
സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണല്‍ ഡയറക്ടർ കെ.ജി സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ പ്രവീണ്‍, ജോയിൻ്റ് സെക്രട്ടറി വി. ശ്യാം, ഇൻഫർമേഷൻ ഓഫീസർമാരായ പി. സതികുമാർ, സി.ടി ജോണ്‍, പവലിയൻ ഫാബ്രികേറ്റർ വി. പ്രേംചന്ദ് എന്നിവർ ചേർന്ന് മെഡല്‍ സ്വീകരിച്ചു. സ്വച്ഛ പവലിയൻ വിഭാഗത്തിലാണ് കേരളത്തിന് മെഡല്‍. ‘വികസിത് ഭാരത് @ 2047’ എന്നതായിരുന്നു ഈ വർഷത്തെ തീം.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ഐ.ടി സെസ്റ്റ് ആണ് കേരള പവിലിയന്റെ ഡിസൈനിങും നിർമ്മാണവും നിർവഹിച്ചത്. തീം, കൊമേർഷ്യല്‍ ആശയത്തില്‍ 24 സ്റ്റാളുകളാണ് കേരള പവിലിയനില്‍ ഉണ്ടായിരുന്നത്.
വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ ചിത്രികരിച്ചത്.