എറണാകുളത്ത് നിന്ന് കാണാതായ 14 വയസുള്ള ആണ്‍കുട്ടിയേയും 15 വയസുള്ള പെണ്‍കുട്ടിയേയും വര്‍ക്കലയില്‍ കണ്ടെത്തി

തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയില്‍ നിന്ന് കണ്ടത്തി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെർച്ച് ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്.കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ കൊച്ചിയില്‍ നിന്നും കാണാതായത്. 14 വയസ്സുള്ള ആണ്‍കുട്ടിയെയും 15 വയസുള്ള പെണ്‍കുട്ടിയെയുമായിരുന്നു കാണാതായത്.

ഇവരെ കണ്ടെത്താനായി എറണാകുളത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സി ഡബ്ല്യു സിയുടെ നേതൃത്വത്തിലെ സെർച്ച് ഡ്രൈവിനിടെ കുട്ടികളെ വർക്കലയില്‍ നിന്ന് കണ്ടെത്തിയത്. നിലവില്‍ കുട്ടികള്‍ പൂജപ്പുരയിലെ സി ഡബ്ല്യു സി ഓഫീസിലുണ്ട്. വിദ്യാർഥികളെ കണ്ടു കിട്ടിയ വിവരം കുട്ടികളുടെ മാതാപിതാക്കളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
