ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. രാത്രി 10ന് മുമ്പ് പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ മാത്രമാണ് പ്രവേശനം. ബീച്ചിലെത്തുന്നവർ രാത്രി ഏഴിന് മുമ്പ് തിരിച്ചുപോകണമെന്നും സർക്കാർ നിർദേശം നൽകി. ആഘോഷങ്ങളിൽ മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.