Main Banner

സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക്…

മലയാളത്തിന്റെ മോഹന്‍ലാല്‍ അഭിനയിച്ച് പ്രകാശ് വര്‍മ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രകാശ് വര്‍മ്മയുടെ തനതായ സംവിധാന ശൈലിയും മോഹന്‍ലാലിന്റെ അഭിനയമികവും ചേരുമ്പോള്‍ പരസ്യം കൂടുതല്‍ ആകര്‍ഷകമാകുന്നു. പരമ്പരാഗത…

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.…

കേരള സർവകലാശാല തർക്കം: മന്ത്രിയുടെ നിർദേശം തള്ളി വിസി; റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്ന്…

കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ തുടങ്ങിയ പോര് അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലിൽ വിസിയുടെ നിലപാട് തിരിച്ചടി. റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ…

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ ഒഴിവുകൾ

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക്, പള്‍മനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒ.ബി.ജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില്‍ ബിരുദാനന്തര…

സംസ്ഥാനത്ത് ആകെ 648 പേര്‍ സമ്പര്‍ക്കപ്പട്ടികയിൽ; മലപ്പുറം ജില്ലയില്‍ 110

വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ്…

ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹമോചനത്തിന് കാരണമാവാം: ബോംബെ ഹൈക്കോടതി

മുംബൈ: ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത…

സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ‘സൂപ്പര്‍ സ്പെഷ്യാലിറ്റി’ ആശുപത്രി

സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക്…

മലപ്പുറം ജില്ലയിൽ നാളെ (ശനി) റെഡ് അലർട്ട്

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലർട്ട് പ്രഖാപിച്ചു. 24 മണിക്കൂറിൽ 204. 4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. റെഡ് അലെർട്ടുള്ള ജില്ലകളിൽ ഇന്ന്…

തിരുവന്തപുരത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.250 ഓളം വിദ്യാർത്ഥികള്‍ പഠിക്കുന്ന എല്‍.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഛർദിയും വയറിളക്കവും…

സൗദി പണ്ഡിതനെ കുത്തി കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വീട്ടിനുള്ളിൽ കടന്നുകയറി സൗദി പണ്ഡിതനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. എഴുത്തുകാരനും യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയാണ്…