Main Banner
Browsing Category

cities

അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും കൊളത്തൂര്‍ പോലീസിന്റെ പിടിയിൽ

മലപ്പുറം: കൊളത്തൂര്‍ അമ്പലപ്പടിയില്‍ നിന്ന് സ്കോര്‍പിയോ മോഷണം പോയ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ അന്തര്‍സംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണക്കേസുകളിലെ പ്രതി മാവേലിക്കര കണ്ണമംഗലം സ്വദേശി

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഏലംകുളം പഞ്ചായത്ത് കുന്നക്കാവ് മല്ലിശ്ശേരി മലയങ്ങാട് താമസിക്കുന്ന ഇല്ലിക്കല്‍ മൊയ്തീന്റെ മകന്‍ അന്‍സില്‍ (18) ആണ് മരിച്ചത്. ഇന്നലെ

കൊലപാതകവുമായി യാതൊരു ബന്ധവുമില്ല, പ്രതികളെ സംരക്ഷിക്കരുതെന്നാണ് പറയാനുള്ളത്; ആരോപണം നിഷേധിച്ച് ബി ജെ…

കണ്ണൂർ: സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസാണെന്ന ആരോപണം നിഷേധിച്ച് ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിദാസ്. സമാധാനത്തിനാണ് തങ്ങളുടെ പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്. യാഥാർത്ഥ്യം മനസിലാക്കാതെയാണ് സി പി എം

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാല്‍ അറുത്തുമാറ്റി

തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു.

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇൻ്റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യൽ സ്ക്വഡ് പാർട്ടിയും നടത്തിയ സംയുക്ത പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 8.85

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൊളിച്ചു

മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും പൊളിച്ച് നീക്കി. എട്ട് ദിവസമെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് റോപ് വേ പൊളിച്ചു നീക്കുന്ന പ്രവൃത്തി

കുമ്മേരി ശ്രീധരൻ എന്ന കുഞ്ഞുട്ടൻ നിര്യാതനായി.

തിരൂർ പെരുവഴിയമ്പലം സ്വദേശി കുമ്മേരി ശ്രീധരൻ എന്ന കുഞ്ഞുട്ടൻ (77)നിര്യാതനായി.ഭാര്യ: രാധ. മക്കൾ :അംബിക, അഭിലാഷ്, അനുഷ.മരുമക്കൾ :വേണുഗോപാൽ, സുധേഷ്‌.സഹോദരങ്ങൾ :ദേവകി, രാമചന്ദ്രൻ….

ആന്തൂരവളപ്പിൽ സുഭാഷ് അന്തരിച്ചു

ചമ്രവട്ടം: ആന്തൂരവളപ്പിൽ ശ്രീധരൻ്റെ മകൻ സുഭാഷ് (44) അന്തരിച്ചു.അമ്മ: കല്യാണി. ഭാര്യ: മഞ്ജു ശ്രീ. മക്കൾ: ശ്രീശാന്തി, അദിഥിസഹോദരങ്ങൾ സുരേഷ് ,സുമ, സുജാത

ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു

കോട്ടക്കൽ: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ 'ആറാട്ട്' സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ