Fincat

നടുറോഡില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച ലീഗ് നേതാക്കള്‍ക്കെതിരേ…

പരപ്പനങ്ങാടി: തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ലീഗ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ്

ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം(സി സി ടി വി ദ്യശ്യം)

മലപ്പുറം: പരപ്പനങ്ങാടി താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. അപകടത്തിൽ തൽക്ഷണം മരണം സംഭവിച്ചു.

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണപ്പെട്ടു.

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരണ റിയാദ്: സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31) ആണ് മരിച്ചത്.

സന്തോഷ് ട്രോഫി; സെമിയില്‍ കേരളവും കര്‍ണാടകയും

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എ യിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ

ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത്; ജില്ലാ കണ്‍വെന്‍ഷന്‍ 28 ന്

മലപ്പുറം; ക്ഷേത്ര സ്വത്ത് ദേവന്റെ സ്വത്ത് എന്ന സന്ദേശമുയര്‍ത്തി ജില്ലാ ക്ഷേത്ര ഭൂമി സംരക്ഷ സമിതി ഹൈന്ദവ സംഘടനകളുടെ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കുന്നു.ഏപ്രില്‍ 28ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍

വ്യാജവാർത്ത പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു

ന്യൂഡൽഹി : ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യസുരക്ഷയെ മുൻനിറുത്തിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ ചാനലുകൾ നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം ഉത്തരവിറക്കിയത്.

ആലപ്പുഴയിൽ ആർ എസ് എസ് നടത്തിയ കൊലപാതക ശ്രമം: എസ് ഡി പി ഐ തിരൂരില്‍ പ്രതിഷേധിച്ചു

തിരൂർ: ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ RSS നടത്തിയ നീക്കത്തിനെതിരെ തിരൂരില്‍ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ആയുധങ്ങളുമായി പിടിയിലായ ആർ.എസ്.എസുകാർ വന്നത് പഞ്ചായത്ത് അഞ്ചാം വാർഡ് എസ്ഡിപിഐ മെമ്പർ

സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധം, ജാഗ്രത തുടരും, ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിർദ്ദേശം

ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക; ബഹുജന ക്യാമ്പയിനും പൊതുയോഗവും

തിരൂർ: ആർ എസ് എസ് - എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിനും പൊതുയോഗവും നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ കമ്മിറ്റി

പ്രതിഷേധ പ്രകടനം നടത്തി

താനൂർ : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിന് നേരെ ആർ എസ് എസ് നടത്തിയ വധശ്രമത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗവുംമണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ നവാസ്