Fincat

മീഡിയവണ്‍ വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തളളി

കൊച്ചി: മീഡിയവണ്‍ ചാനലിനെതിരേയുളള കേന്ദ്ര സർക്കാർ വിലക്ക് തുടരും. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തളളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും

വൻ മയക്കുമരുന്ന് വേട്ട; കോടികളുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

തൃശൂർ: ചാലക്കുടിയിൽ ഇരുപത്തിയഞ്ച് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്(32), ലിഷൻ(35), പത്തനംതിട്ട കോന്നി സ്വദേശി നാസീം(32) എന്നിവരിൽ നിന്നുമാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്. ലിഷാൻ പീഡന കേസടക്കം

ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി; ലക്ഷങ്ങൾ തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ പിടിയില്‍

തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ പിടിയില്‍. മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ(27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്സ് ആപ്പിലൂടെ അയച്ച

പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍

പാലക്കാട്: നവമി ദിവസം പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആലത്തൂര്‍ വാനൂര്‍ നെല്ലിയംകുന്നം എച്ച്.എം വീട്ടില്‍ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

താമരശ്ശേരി: വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പയ്യോളി കോട്ടക്കൽ ഉതിരുമ്മൽ റഫ മൻസിൽ സൈനുദ്ദീന്റെ മകൻ യു.സൽസബീൽ (18) ആണ് മരിച്ചത്. തിരുവമ്പാടി അരിപ്പാറ വെച്ചാണ് അപകടം. ഉച്ചയ്‌ക്ക് ഒരു മണിയോടെ പ്ലസ് ടു

ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ

കീവ്: വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ഏഴാം ദിവസവും യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.വിവിധ ഇടങ്ങളിലായി ഉണ്ടാകുന്ന സ്ഫോടനങ്ങളിൽ നിരവധി പേർക്കാണ്

ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട്: ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കിയുണ്ടകൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെയാണ് 47 പീരങ്കിയുണ്ടകൾ കണ്ടെത്തിയത്. മണ്ണ് മാറ്റി

കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം…

കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും കിവ്: കിവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ രക്ഷാ ദൗത്യത്തിന് സഹായം നൽകുന്നതിന്

നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

മലപ്പുറം: നിലമ്പൂരിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. നാരോക്കാവ് സ്വദേശി മുജീബ് ആണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇയാൾ മൊബൈൽ ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഫയർ ഫോഴ്സിന്റെയും

മുചക്ര വാഹനം; രണ്ടാംഘട്ടം വിതരണം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സൈഡ് വീല്‍ ഘടിപ്പിച്ച മുചക്ര വാഹനത്തിന്റെ രണ്ടാംഘട്ടം വിതരണം ചെയ്തു. എസ്.സി.പി വിഭാഗത്തില്‍പെട്ട ഒമ്പത് പേര്‍ക്കാണ് ഇന്നലെ വാഹനം കൈമാറിയത്. വിതരണോത്ഘാടനം ജില്ലാ