Main Banner

രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു

ന്യൂദല്‍ഹി: കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും…

കിഴക്കിനിയകത്ത് നിമീഷ് നിര്യാതനായി.

തിരൂർ: പുല്ലൂർ കിഴക്കിനിയകത്ത് നാരായണൻ്റെ മകൻ നിമീഷ് ( 30 ) നിര്യാതനായി. ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ പ്രസിഡൻറ്, സി പി ഐ എം കാഞ്ഞീരക്കോൽ ബ്രാഞ്ച് മെമ്പർ ആയിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. അമ്മ വിജയലക്ഷമി,…

സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി നീട്ടികൊടുക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്:  സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ സൗദി തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടികൊടുക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക്…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു

ഓക്സിജന്‍ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം  വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10,000 ലിറ്റര്‍ ശേഷിയുള്ള   ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ സംഭരണി സ്ഥാപിച്ചു. പെസോ (പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി…

അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: തുറവൂരില്‍ അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ചാവടി സ്വദേശികളായ ബൈജു(50),സ്‌റ്റീഫന്‍(46) എന്നിവരെയാണ് അവരുടെ വീടുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്നലെ രാത്രി…

നിയമ പാലകർക്ക് ആശ്വാസം പകർന്ന് സാന്ത്വനം വളണ്ടിയർമാർ

തിരൂർ: ട്രിപ്പ്ൾ ലോക് ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിലേർപ്പെട്ട നിയമപാലകർക്ക് ചായയും പലഹാരങ്ങളുമെത്തിച്ച് എസ് വൈ എസ് തിരൂർ സോൺ സാന്ത്വനം വളണ്ടിയർമാർ. കഴിഞ്ഞ ദിവസങ്ങളിൽ പയ്യനങ്ങാടി ,തിരൂർ, താഴെപ്പാലം, മൂച്ചിക്കൽ, ബിപി അങ്ങാടി, ആലത്തിയൂർ,…

കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന് കെ എസ് ടി യു ലക്ഷം രൂപ നല്കി

തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത് ഈസി ചലഞ്ച് എന്ന കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി ലക്ഷം രൂപ സംഭാവന നൽകി. കെ എസ് ടി യു കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ദുരിതാശ്വാസ…

കോവിഡ് 19: ജില്ലയില്‍ 5,040 പേര്‍ക്ക് രോഗമുക്തി; 2,533 പേര്‍ക്ക് രോഗം

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 24) 5,040 പേര്‍ കോവിഡ് മുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,20,491 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ…

കെഎസ്ടിഎ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു.

തിരൂർ: കെഎസ്ടിഎ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു. തിരൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുർ നഗരസഭ, തലക്കാട് ,വെട്ടം, മംഗലം, പുറത്തൂർ,…