Shobika

അതിതീവ്ര കൊവിഡ് വ്യാപനം; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ അര്‍ധരാത്രി മുതല്‍ ഫെബ്രുവരി വരെയാണ്…

സൗദി- ഖത്തർ അതിർത്തി തുറക്കുന്നു

കുവൈത്ത് സിറ്റി: സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കര- വ്യോമ-നാവിക അതിർത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് തീരുമാനം.…

എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു

തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്ലീം ലീഗ്  പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ ഇടത് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു. പടക്കം പൊട്ടിയ…

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം

തിരുവനന്തപുരം: സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയില്‍ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സ്പീക്കറെ നീക്കണമെന്ന്…

നിയന്ത്രണങ്ങളുടെ ലംഘനം; നടപടികളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 221 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2093 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ

മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. എല്ലാവരും യു.കെയിൽ നിന്ന് എത്തിയവരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ…

സ്വർണം പിടികൂടി.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1370 ഗ്രാം സ്വർണം പിടികൂടി. എട്ടുപേരിൽ നിന്നാണ് സ്വർണം ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയത്. ഇൻസ്റ്റൻ്റ് കാപ്പിപ്പൊടിയിൽ സ്വർണം പൊടിച്ചു ചേർത്ത്…

കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌

വളാഞ്ചേരി: മാറാക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കാടാമ്പുഴയിൽ ചേർന്ന മണ്ഡലം കോൺഗ്രസ്‌ നേതാക്കളുടെ യോഗത്തിൽ കൂട്ടത്തല്ല്‌. നേതാക്കൾ ഓഫീസിലെ കസേരകളെടുത്ത്‌ പരസ്‌പരം എറിഞ്ഞു. ആറ് കസേര പൂർണമായും തകർന്നു. അങ്ങോട്ടുമിങ്ങോട്ടും…

പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം കോട്ടക്കുന്ന് തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: കോട്ടക്കുന്ന് പാര്‍ക്ക് പ്രഭാതസവാരിക്കാര്‍ക്ക് മൂന്ന് ദിവസത്തിനകം തുറന്ന് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉറപ്പ് നല്‍കി. കൊറോണയുടെ പശ്ചാതലത്തില്‍ അടച്ചിട്ടതായിരുന്നു പാര്‍ക്ക്. മലപ്പുറത്തേയും, പരിസര പ്രദേശങ്ങളിലേയും…

ജനിതകമാറ്റം വന്ന വൈറസ് കേരളത്തിലും

തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും…