Shobika

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 210 പേരാണ്. 22 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2109 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.

തിരൂർ: തൃപ്രങ്ങോട് പള്ളിക്കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി. തിരൂർ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് പിടികൂടിയത് . അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ…

വൻ ലഹരിമരുന്ന് വേട്ട

ആലപ്പുഴ: മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന്…

ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം

തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷൻ പരിധിയിൽ ക്ഷേത്രങ്ങൾക്ക് ചുറ്റിലുമുള്ള വാർഡുകളിൽ ബി.ജെ.പി സ്വാധീനം ശക്തമാക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തീരദേശ വാർഡുകളടക്കം മുസ്ലിം, ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസിന്റെ…

ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നതിന് കാലാവധി വീണ്ടും നൽകണം..

മലപ്പുറം ലോക് ഡൗൺ കാലത്ത് മാർച്ച് 23 മുതൽ ഡിസംബർ 31 വരെ മാസങ്ങളിൽ കെഎസ്ഇബി കരണ്ട് ബിൽ അടയ്ക്കുന്നതിന് ഇളവ് സർക്കാർ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാൽ ജോലിയും വരുമാനവും കുറവായതിനാൽ ആറുമാസത്തേക്ക് കൂടെ ഇളവുനൽകണമെന്ന് …

ജില്ലാ കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്ത്

മലപ്പുറം: പൊതുജന പരാതികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി താലൂക്കുകളിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി ജനുവരി മാസത്തിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ഓൺലൈൻ…

എം.കെ.റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ്, ഇസ്മായില്‍ മൂത്തേടം വൈസ് പ്രസിഡന്റ്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എം.കെ. റഫീഖയേയും, വൈസ് പ്രസിഡന്റായി  ഇസ്മായില്‍ മൂത്തേടത്തിനെയും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് താങ്ങള്‍ പ്രഖ്യാപിച്ചു. 2010-15 വര്‍ഷത്തില്‍ പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ…

കോവിഡ് 19: ജില്ലയില്‍ 610 പേര്‍ക്ക് രോഗബാധ 475 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 29) 610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 586 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 19 പേര്‍ക്ക് രോഗം…

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി…

മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ പ്രസിഡന്റാവും

മലപ്പുറം : നിയുക്ത മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലീം ലീഗ് തീരുമാനിച്ച അഡ്വ. കാരാട്ട് അബ്ദുറഹിമാനെയും വൈസ് പ്രസിഡന്റായി തീരുമാനിച്ച റെജുല പെലത്തൊടിയേയും മലപ്പുറം നിയോജക മണ്ഡലം മുസ്്‌ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് ഷാള്‍…