Main Banner

ജനുവരി നാലിന് കോളജുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളജുകൾ തുറക്കുക. പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി…

ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ

മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ ഒമാൻ, ജിദ്ദ, കുവൈറ്റ് എന്നിവിടങ്ങളിൽ വിമാന സർവീസുകൾ നിർത്തുകയും അതിർത്തികൾ അടക്കുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസി മലയാളികൾ ദുരിതത്തിൽ. കേരളത്തിൽ നിന്ന് അങ്ങോട്ടും തിരിച്ചും യാത്ര ചെയ്യേണ്ട പ്രവാസി…

സംവിധായകൻ ഷാനവാസ്​ നരണിപ്പുഴ അന്തരിച്ചു

കൊച്ചി: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ്​ നരണിപ്പുഴ (37) അന്തരിച്ചു​. ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്​ ബുധനാഴ്ച രാത്രി 10.15 ഓടെ​ കൊച്ചിയിലെ ആശുപത്രിയിലാണ്​ അന്ത്യം. എഡിറ്ററായി സിനിമയിലെത്തിയ…

ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി.

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് കൊല്ലപ്പെട്ട ഔഫ്.  സംഭവത്തിന് പിന്നിൽ  മുസ്ലിം…

പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധനവിനെതിരെ കെ ജി ഒ എഫ് സായാഹ്ന ധര്‍ണ്ണ

മലപ്പുറം : പാചകവാത, പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ഗസ്റ്റഡ് ഓഫീസര്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ്ണ നടത്തി. മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് നടന്ന ധര്‍ണ്ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ…

സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചു.

കോയമ്പത്തൂർ: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് എത്തിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്കാണ് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗമായിരുന്നു യാത്ര. കോയമ്പത്തൂർ കെജി…

ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശിദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. നാല്…

തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ടൗണിനു സമീപമുള്ള തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഏഴു മണിയോടെ മലപ്പുറം മച്ചിങ്ങല്‍ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ മലപ്പുറം…

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷ നേതാവ്‌…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 579 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 211 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2205 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…