‘അക്ഷയ കേരളം’ പുരസ്കാരം തിരൂർ നഗരസഭക്ക്

തിരൂർ: ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തിരൂർ നഗരസഭക്ക് കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ആദരം. ക്ഷയരോഗ നിവാരണം, സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടർച്ചയായി ഒരു വർഷം ഇല്ല എന്ന നേട്ടം കൈവരിച്ചതിന് കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പുരസ്കാരം തിരൂർ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ബേബി ലക്ഷ്മിയിൽ നിന്നും നഗരസഭാ ചെയർമാൻ കെ ബാവ ഏറ്റുവാങ്ങി.നഗരസഭാ സെക്രട്ടറി
എസ് ബിജു, ജെഎച്ച് ഐ സജീഷ്, എസ് ടി എൽ എസ് അനീഷ്, അനൈദ, സുകുമാരൻ എന്നിവർ പങ്കെടുത്തു