കെ എൽ എൺപത്തിനാലിന് ലോട്ടറി അടിച്ചു.
പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ ആദ്യ നംമ്പറിനാണ് റെക്കോഡ് ലേലം.
ആദ്യ രജിസ്ട്രേഷന് നംമ്പറിനാണ് ‘KL 84 0001’ വാശിയേറിയ ലേലത്തിലൂടെ 9,01,000 രൂപക്ക് കൊണ്ടോട്ടി കാളോത്ത് ഒന്നാംമൈല്‍ സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖ് ലേലത്തില്‍ പിടിച്ചത്.രണ്ടുപേരാണ് ആദ്യ നംബറിന് വേണ്ടി ഓണ്‍ലൈന്‍ ലേലത്തില്‍ രംഗത്ത് വന്നിരുന്നത്.ഒന്നരക്കോടി രൂപ വിലവരുന്ന മെര്‍സിഡീസ് ബെന്‍സ് കൂപെ കാറാണ് കെ.എല്‍ 84 0001 ആയി രജിസ്റ്റര്‍ ചെയ്യുക. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സര്‍ക്കാറിലേക്ക് ലഭിച്ചു.