മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയെ കാണാൻ കൊല്ലത്തേക്ക് പോയി തിരിച്ചുവരും വഴി പോലീസ് പിടിയിലായി.

താനൂർ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അക്വിബ് (ആഷിക്–- 21), പൊക്ലിയന്റെ പുരക്കൽ റസൽ (19), ആലുങ്ങൽ ബീച്ച് സ്വദേശി കുഞ്ഞിക്കണ്ണന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ (അമീൻ–- 24) എന്നിവരെയാണ് താനൂർ സിഐ പി പ്രമോദും സംഘവും പിടികൂടിയത്.

പോലീസ് പറയുന്നത് ഇങ്ങന്നെ കാമുകിയെ കാണാൻ കൊല്ലത്തേക്ക് ബുള്ളറ്റ് മോഷ്ടിച്ചാണ് ഇവർ പോയത് കാമുകിയെ കണ്ട ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ച് തിരിച്ചുവന്നു. വരുന്ന വഴി അപകടത്തിൽപെട്ട് കൈക്കും കാലിനും പരിക്കേറ്റിരുന്നു തുടർന്ന് താനൂരിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്.

സംഘത്തിലെ ആറുപേരെ വ്യാഴാഴ്ച പിടികൂടിയിരുന്നു. ഇവരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ രണ്ടാമത്തെ സംഘത്തെ പിടികൂടിയത്. ഇവരിൽനിന്ന്‌ ആറ്‌ ബൈക്കുകൾ പിടിച്ചെടുത്തു. മുഹമ്മദ് അക്വിബ്‌, റസൽ എന്നിവരെ വാഹന പരിശോധനക്കിടെ താനൂർ ടൗണിൽനിന്നും മുഹമ്മദ്‌ ഹുസൈനെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. സേഫ്റ്റി പിൻ, സ്ക്രൂ ഡ്രൈവർ എന്നിവ ഉപയോഗിച്ച് ലോക്ക് പൊട്ടിച്ചാണ് മാേഷണം നടത്താറുള്ളതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

സിഐക്കുപുറമെ എസ്ഐ എൻ ശ്രീജിത്ത്, എസ്ഐമാരായ ഗിരീഷ്, വിജയൻ, എഎസ്ഐ പ്രദീഷ്, സീനിയർ സിപിഒമാരായ കെ സലേഷ്, ഷംസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സബറുദ്ദീൻ, വിമോഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.