പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കും – പ്രവാസി കോണ്‍ഗ്രസ്

മലപ്പുറം : ജനുവരി 9 ന് തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് നടക്കുന്ന പ്രവാസി ഭാരത് ദിവസ് വിജയിപ്പിക്കാന്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രവാസി ഭാരത് ദിവസിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജില്ലയില്‍ എല്ലാ മണ്ഡലത്തിലും അന്നേ ദിവസം പ്രവാസി ഭാരത് ദിവസമായി ആചരിക്കാനും തീരുമാനിച്ചു. അന്നേ ദിവസം തന്നെ ജില്ലയിലെ നിര്‍ധനരായ പ്രവാസികള്‍ക്കുള്ള ചികിത്സാ ധസഹായ വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വി എന്‍ കുഞ്ഞാവ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സി കെ അബ്ദുല്‍ സലാം, മുസ്തഫ മമ്പാട്, ജെയിംസ് പെരിന്തല്‍മണ്ണ, കുഞ്ഞുഹാജി എടരിക്കോട്, ജില്ലാ ജന. സെക്രട്ടറിമാരായ ഹനീഫ തിരൂര്‍, അസറു കുറ്റിപ്പുറം, സിദ്ധീഖ് പെരിന്തല്‍മണ്ണ സംസാരിച്ചു.