വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത- ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റി

മലപ്പുറം : വനിതാ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനുദാഹരണമാണ് സര്‍വീസ് മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം വനിതാദിനഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫാത്തിമസലീം അഭിപ്രായപ്പെട്ടു.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും വനിതാ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ ഇടതുപക്ഷ അമരക്കാരിയുമായ അവര്‍ ബി ജെ പിക്ക് ഒരു അവസരം കൊടുത്താല്‍ കേരളത്തെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ അവകാശവാദത്തെ അവര്‍ അപഹസിച്ചു. ഭൂരിഭാഗം മേഖലകളിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണ്. സ്ത്രീ സുരക്ഷയില്‍ കുട്ടികളുടെ സംരക്ഷണത്തില്‍ വൃദ്ധജനങ്ങളുടെ പരിപാലനത്തിലൊക്കെ തന്നെ കേരളം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വികസിത രാജ്യങ്ങള്‍ക്കൊപ്പം ശിശുമരണ നിരക്ക് പിടിച്ചു നിര്‍ത്തുവാനും സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് എത്തുവാനും കേരളത്തിന് കഴിഞ്ഞു. മാറി മാറി വന്ന ഇടതുപക്ഷ സര്‍ക്കാറുകളുടെ സംഭാവന ഒഴിച്ചു നിര്‍ത്താനാവില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

സമൂഹത്തില് പരിവര്‍ത്തനത്തിന് പ്രാധാന്യം കൊടുത്ത് പുതിയ പന്ഥാവ് വെട്ടിത്തുറന്ന വനിതാ രത്‌നങ്ങളെ യോഗത്തില്‍ അനുമോദിച്ചു. കരുതലും കരുത്തുമായ സ്ത്രീപക്ഷ കേരളത്തിന് വിമണ്‍ സല്യൂട്ട് എന്നതായിരുന്നു ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ജി സത്യറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗഹൃദ സദസ്സിന് സംസ്ഥാന കമ്മിറ്റി അംഗം കവിത സദന്‍, ജി ഗിരിജ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എച്ച് വിന്‍സെന്റ്, ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, പ്രസിഡന്റ് പി ഷാനവാസ്, ഒ കവിത, സുജിത ജി എസ് എന്നിവര്‍ സംസാരിച്ചു.