മുസ്ലിം ലീഗ് പാർലമെന്റിലേക്ക് മത്സരിക്കരുത് : എസ് ഡി പി ഐ

മലപ്പുറം : സമുദായത്തോട് വല്ല താൽപ്പര്യവുമുണ്ടെങ്കിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ സമുദായ വോട്ടുകൾ ഭിന്നിക്കുകയാണ് ഉണ്ടാവുക. 

പാർലമെൻറിൽ രാജ്യത്തിൻറെയും പിന്നോക്കന്യൂനപക്ഷ വിഭാഗങ്ങളുടെയും മണ്ഡലത്തിൻറെയും ശബ്ദം ഉയർത്താൻ പ്രാപ്തനും ശക്തനുമായ ഒരു സ്ഥാനാർഥി നിലവിലുണ്ട്. ആർ എസ് എസിനോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് ഡോ . തസ്ലിം റഹ്മാനി ജനങ്ങൾ ഏൽപ്പിച്ച ദൗത്യം വഴിയിൽ ഉപേക്ഷിച്ചു പോയ മുസ്ലിം ലീഗിന് ഇനിയും പാർലമെന്റിലേക്ക് സ്ഥാനാർത്ഥിയെ നിർത്താനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.

 

യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് വി ടി ഇഖ്റാമുൽ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ സാദിഖ് നടുത്തൊടി , ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൽ മജീദ് , ജില്ലാ ട്രഷറർ അക്കര സൈദലവിഹാജി ജില്ലാ സെക്രട്ടറിമാരായ ഹംസ പി , എ ബീരാൻകുട്ടി , മുസ്തഫ പാമങ്ങാടൻ , ടി എം ഷൗക്കത്ത് എന്നിവർ സംസാരിച്ചു.