അനധികൃതമായി കടത്തി കൊണ്ട് വന്ന അൻപത് ലക്ഷം പിടി കൂടി

പാലക്കാട്: എ ഇ സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള ടീം പാലക്കാട് -കോയമ്പത്തൂർ ദേശിയ പാതയിൽ നടത്തിയ വാഹന പരിശോധനയിൽ, രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന അന്പത് ലക്ഷം രൂപമായി ആന്ധ്രാ ആനന്ദ്പൂർ സ്വദേശി വിജയകുമാർ എന്നയാളെ പിടികൂടി.

പ്രതിയെയും തൊണ്ടി മുതലായ പണവും, മറ്റു നടപടികൾക്കായി വാളയാർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. എ ഇ സി സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ ജയപ്രകാശൻ എ,വേണുകുമാർ ആർ,മൻസൂർ അലി എസ്(ഗ്രേഡ് ) സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു ബി, ജ്ഞാനകുമാർ കെ, അനിൽകുമാർ ടി എസ്, അഭിലാഷ് കെ,അഷറഫലി എം,ബിജു എ, ഭുവനേശ്വരി എസ്, ഡ്രൈവർമാരായ, ലൂക്കോസ് കെ ജെ, കൃഷ്ണ കുമാർ എ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.