Main Banner

വി. അബ്ദുറഹ്മാൻ മന്ത്രിയാകും; സിപിഎമ്മിൽ പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ

സി പി എമ്മിൻ്റെ മന്ത്രിമാരെ തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് താനൂരിൽ നിന്ന് വീണ്ടും വിജയിച്ച ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ മന്ത്രിയാകും. ഷൈലജ ടീച്ചർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവില്ല.

1 st paragraph

മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയാണ് സംസ്ഥാന സമിതി തീരുമാനം. കെകെ ശൈലജയെ മാറ്റിനിർത്തുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ ഒരു തീരുമാനം എടുക്കില്ലെന്ന് പിന്നീട് സൂചന ഉണ്ടായിരുന്നു.

2nd paragraph

മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വിഎൻ വാസവൻ എന്നിവരൊക്കെ മന്ത്രിസഭയിലെത്തും. എംബി രാജേഷിനെ സ്പീക്കർ ആയും തിരഞ്ഞെടുത്തു.