കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന ഉച്ചയ്ക്ക് രണ്ടു വരെ മാത്രം

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ട് മണിവരെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് അനുവദിക്കുക. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ട് മണിവരെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ബാങ്കുകളില്‍ എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്ക് ഗതാഗതം, ചരക്ക് കയറ്റിറക്ക്, അന്തര്‍ ജില്ല യാത്ര (പാസ് \ സത്യവാങ്മൂലം സഹിതം), മരണാനന്തര ചടങ്ങുകള്‍, മൂന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെ യാതൊരു പ്രവൃത്തികള്‍ക്കും അനുമതിയില്ല. അനുവദനീയമായ പ്രവൃത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്ത നിവാരണ നിയമം, ഐപിസി സെക്ഷന്‍ 188, 2021ലെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.