നിങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്നു വന്നതോടെ ഇക്കാര്യത്തിൽ ആശങ്ക പുലർത്തുന്നവരുടെ എണ്ണം കൂടി വരുന്നു. മൊബൈലിലെ ഫോൺ വിളികളും മെസേജുകളും ചോർത്തപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ തട്ടിപ്പു സംഘങ്ങൾ ചോർത്തുന്നതും ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ നടത്തുന്നതും ഒരു പുതിയ കാര്യമല്ല. ഫോണിൽ വിവരങ്ങൾ ചോർത്തുന്ന സ്പൈവെയറുകളുണ്ടെങ്കിൽ അത് എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതേക്കുറിച്ച് ഐടി വിദ​ഗ്ധനായ സുനില്‍ തോമസ് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

സുനില്‍ തോമസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം

നിങ്ങളുടെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയര്‍ ഉണ്ടോയെന്ന് സംശയമുണ്ടോ. എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്.

1 പെട്ടെന്ന് ബാറ്ററി ഡിസ്ചാര്‍ജ് ആകുന്നുണ്ടോ ?
സാധാരണ ഫോണിന്‍റെ ബാറ്ററി ലൈഫ് കാലക്രമേണ കുറഞ്ഞുവരും ഒന്നുരണ്ട് വര്‍ഷമൊക്കെ കഴിയുമ്ബോള്‍ ബാറ്ററി ചാര്‍ജ് നില്‍ക്കാതാകും. ഹൈ എന്‍ഡ് ഫോണുകളില്‍ കുറേക്കൂടി കാലം നിന്നേക്കാം. എന്നാല്‍ അധികം പഴക്കമില്ലാത്ത ഫോണുകളുടെ ബാറ്ററി പെട്ടെന്ന് ഡിസ്ചാര്‍ജ് ആകുന്നുണ്ടെങ്കില്‍ ഏതെങ്കിലും സ്പൈവെയര്‍ ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ആകാം കാരണം. ഫോണിലെ ബാറ്ററി
ബാറ്ററി യൂസേജ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാവുന്നതാണ്.

2 ഫോണ്‍ പെട്ടെന്ന് ഇന്ന് സ്ലോ ആയതു മാതിരി തോന്നുന്നുണ്ടോ?
നിങ്ങളുടെ ഫോണില്‍ സാധാരണ ഉപയോഗിക്കുന്നആപ്ലിക്കേഷനുകള്‍ വളരെപ്പതിയെ ഓപ്പണ്‍ ചെയ്യുന്നതായി തോന്നുന്നുണ്ടോ എങ്കില്‍ മിക്കവാറും ഏതെങ്കിലും സ്‌പൈ വെയര്‍ ആപ്ലിക്കേഷനുകള്‍ ബാക്ക്ഗ്രൗണ്ടില്‍ ഓടുന്നുണ്ടാകാം. അവയാകാം നിങ്ങളുടെ ഫോണിന്റെ പെര്‍ഫോമന്‍സ് കുറയ്ക്കുന്നത്.

3 ഡാറ്റാ ചോര്‍ച്ചയുള്ളതായി തോന്നുന്നുണ്ടോ?
നിങ്ങളുടെ ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് പ്രത്യേകിച്ച്‌ ഒരാപ്പും ഉപയോഗിക്കാതെ തന്നെ തീരുന്നുണ്ടോ. എങ്കില്‍ ഫോണിനെ സംശയിക്കേണ്ടതുണ്ട് . പലപ്പോഴും സ്പൈവെയറുകള്‍ വലിയതോതില്‍ ഡേറ്റ ഉപയാഗിച്ച്‌ പുറത്തേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടാകാം.

4 നിങ്ങള്‍ അറിയാതെ തന്നെ കോളുകളും എസ്‌എംഎസുകളും നിങ്ങളുടെ ഫോണില്‍ നിന്ന് പോകുന്നുണ്ടോ
പല സ്പൈ വെയറുകളും കോണ്‍ടാക്‌ട് ലിസ്റ്റ് എടുത്തു അതില്‍ ഉള്ള എല്ലാവര്‍ക്കും എസ്‌എംഎസുകള്‍ അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യും. പലപ്പോഴും സ്പൈവെയറുകള്‍ കൂട്ടുകാരിലേക്ക് പകര്‍ത്തപ്പെടുന്നതീ വഴിക്കാണ്.

5) നിങ്ങളുടെ ഫോണില്‍ വിചിത്രമായ പോപ്പ് അപ്പുകള്‍ ചാടി വരാറുണ്ടോ എങ്കില്‍ തീര്‍ച്ചയായും സ്‌പൈ വെയര്‍ കാണും.

6 നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലോ ലോ ഐ ക്ലൗഡ് അക്കൗണ്ടിലോ അപരിചിതമായ ഏതെങ്കിലും സ്ഥലത്തുനിന്ന് ലോഗിന്‍ കാണിക്കുകയോ ഫയലുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടോ.

(ജി മെയില്‍ ചിലപ്പോള്‍ സസ്പീഷ്യസ് ലോഗിന്‍ സംഭവിച്ചു എന്നാക്കെ അലര്‍ട്ട് ചെയ്യാറുണ്ട്. ) എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഫോണ്‍ പരിശോധിക്കണം.

നിങ്ങളുടെ ഫോണ്‍ ഹാക്ക് ആയി എന്ന് സംശയം തോന്നിയാല്‍അത്യാവശ്യം ഡേറ്റ ബാക്ക് അപ് ചെയ്തതിനുശേഷം ഫാക്ടറി റിസെറ്റ് ചെയ്യുക. തുടര്‍ന്ന് എല്ലാ അപ്ഡേറ്റുകളും ചെയ്യുക.
ആവശ്യമില്ലാത്തതും അപരിചിതവുമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.