Main Banner

തിരൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തീരൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ പറവണ്ണ ആലിൻചുവട് സ്വദേശി പരീചിന്റെ പുരയ്ക്കൽ ദിറാസിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന ഇയാൾ. തൊട്ടടുത്തുതന്നെ ഉള്ള സഹോദരന്റെ വീട്ടിലാണ് മാതാവ് താമസിച്ചിരുന്നത്. സാധാരണ നേരത്തെ എഴുനേൽക്കാറുളള ഇയാൾ 9 മണി കഴിഞ്ഞിട്ടും എണീക്കാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.

1 st paragraph

തുടർന്ന് വീട്ടുകാർ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരൻ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിരൂർ എസ് ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മലപ്പുറത്ത് നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മരണകാരണം വ്യക്തമാകൂ.

2nd paragraph