പ്രതിസന്ധി കാലത്തെ വിജത്തിന് വർണ തിളക്കം
താനൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിയും സംയുക്തമായി മെമെന്റോ നൽകി ആദരിച്ചു,


ചടങ്ങ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി ഇ എം റിയാസ് ഉത്ഘാടനം ചെയ്തു, പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത് വിദ്യാർഥികൾ നേടിയ വിജയത്തിന് വർണ തിളക്കമാണെന്ന് അദ്യേഹം പറയുകയും വിദ്യാർത്ഥികൾക്ക് ഇനിയും ഉന്നത വിജയം കൈവരിക്കാൻ സാദിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു,


എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ് അദ്ദ്യക്ഷത വഹിച്ചു, അക്ബർ കാരാട്, ഷറഫലി ടൗൺ എന്നിവർ സംസാരിച്ചു സെക്രട്ടറി ടി പി റാഫി സ്വാഗതവും വി എം ഹനീഫ നന്ദിയും പറഞ്ഞു,

