മൂന്നുദിവസത്തിന് ശേഷം സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ


കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവന് 35,920 രൂപയായിരുന്നു സ്വർണ വില.

ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്ന് 48,980 രൂപയാണ്. ഇന്നലത്തെ വിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ വെള്ളിവില കിലോയ്ക്ക് 500 രൂപ കുറഞ്ഞ് 61,500 രൂപയായി. സംസ്ഥാന നികുതി, മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം വിവിധ നഗരങ്ങളിൽ സ്വർണ വില വ്യത്യാസപ്പെട്ടിരിക്കുന്നു.