Main Banner

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വൺ പരീക്ഷാഫലം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. 2021ലാണ് ഇരുപരീക്ഷകളും നടന്നത്. പന്ത്രണ്ടാം ക്ലാസ് ടേം വൺ പരീക്ഷാഫലം വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ സൂചന നൽകി.

1 st paragraph

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം വൈകാതെ തന്നെ പത്താംക്ലാസ് പരീക്ഷാഫലവും പുറത്തുവിടും. ഇരുപരീക്ഷകളുടെയും ഫലം ഈയാഴ്ച തന്നെ പ്രതീക്ഷിക്കാമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

2nd paragraph

പരീക്ഷാഫലം തയ്യാറാക്കുന്നതിനുള്ള നടപടികൾ ഏകദേശം പൂർത്തിയായി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാൽ cbse.gov.in, cbseresults.nic.in. എന്നി വെബ്സൈറ്റുകൾ വഴി ഫലം അറിയാം. ഡിജിലോക്കർ ആപ്പ്, digilocker.gov.in എന്നിവ വഴിയും ഫലം അറിയാൻ സാധിക്കും. കഴിഞ്ഞവർഷം നവംബർ- ഡിസംബർ മാസങ്ങളിലായാണ് ടേം വൺ പരീക്ഷ നടന്നത്.