കോഹിനൂരിൽ കാറിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

മലപ്പുറം: ദേശീയപാത 66 കോഹിനൂരിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. കോഹിനൂർ എൻജിനീയറിങ് കോളേജിന് സമീപത്തെ രവികുമാർ (42) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം.പാലിയേറ്റിവ് കെയർ ഡ്രൈവർ ആയിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം എന്നാണ് അറിയാൻ കഴിഞ്ഞത്