തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം

തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ  ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി – പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള  റോഡിൽ 5 മണി മുതൽ 10 മണി വരെ ഗതാഗതം നിരോധിച്ചിരിക്കുന്നു.
കൂട്ടായി ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്നവർ മംഗലം റോഡ് വഴിയും,തിരിച്ചും വരേണ്ടതാണ്. പറവണ്ണ ഭാഗത്ത് നിന്നും കൂട്ടായി ഭാഗത്തേക്ക് വരുന്നവര് പറവണ്ണ ബീച്ച് റോഡ് വഴി കൂട്ടായി ജങ്ഷനിൽ പോകുകയും തിരിച്ചും വരേണ്ടതാണ്.

രാവിലെ 5 മണി മുതൽ 10 മണി വരെ
കൂട്ടായി – പറവണ്ണ റോഡിലേക്ക് റോഡിൻ്റെ ഇരുവശത്തു പോക്കറ്റ് റോഡുകളിൽ നിന്നും വാഹനങ്ങൾ കയറുന്നത് നിരോധിച്ചിരിക്കുന്നു.