Main Banner

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.

1 st paragraph

ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലായിരുന്നു അപകടം. സ്‌കൂൾ ബസ് കയറാനായി പാളം മുറിച്ച് കടക്കുകയായിരുന്നു നന്ദിത. ഇതിനിടെയാണ് തീവണ്ടി തട്ടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തൽക്ഷണം മരിച്ചു. അമ്മയുടെ കൺമുൻപിലായിരുന്നു അപകടം ഉണ്ടായത്.

2nd paragraph

ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നന്ദിത. ദിവസും അമ്മയാണ് കുട്ടിയെ സ്‌കൂൾ ബസ് കയറ്റിവിടുക. ഇന്ന് ബസ് കയറ്റാൻ എത്തിയപ്പോഴേക്കും റെയിൽവേ ഗേറ്റ് അടച്ചിരുന്നു. മറുഭാഗത്ത് ബസ് നിൽക്കുന്നതു കണ്ട പെൺകുട്ടി പാളത്തിലൂടെ ബസിനടുത്തേക്ക് പോകുകയായിരുന്നു.