ചെവിടിക്കുന്നൻ കുടുംബസംഗമം


മലപ്പുറം; ആറാമത് ചെവിടിക്കുന്നൻ കുടുംബസംഗമം പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം. ൽ. എ. ഉത്ഘാടനം ചെയ്തു.ചെവിടിക്കുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ മുതിർന്ന കുടുംബാംഗ ങ്ങളെയും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിച്ചു. ഡി. സി. സി. പ്രസിഡന്റ്‌ വി. എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി.മുനീർ ഹുദവി വിളയിൽ, മുഹ്സിൻ ഐദീദ് തങ്ങൾ പൊന്നാനി ക്ലാസ്സെടുത്തു.

ഹാഫിള് മുഹമ്മദ്‌ സിനാൻ കോഡൂർ ഖിറാഅത് നടത്തി.സി. കെ. ഫാമിലി അസോസിയേഷൻ ജനറൽ സെക്രട്ടറി റവാബി മൂസക്കുട്ടി സ്വാഗതവും ട്രഷറർ ബാപുട്ടി ഹാജി പാണ്ടിക്കാട് നന്ദിയും പറഞ്ഞു ഡി. സി. സി.മുൻ പ്രസിഡന്റ്‌ ഇ. മുഹമ്മദ്‌കുഞ്ഞി,ആലിഹാജി കുഴിപ്പുറം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. എം.ഹംസ, അംഗങ്ങളായ സി. കെ ബാപ്പു, സി. കെ. റഫീഖ്, തെന്നല ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി. കെ. മൊയ്‌തീൻകുട്ടി മാസ്റ്റർ, ഹനീഫ തെക്കെകുളമ്പ്,സക്കീർ പുല്ലാര, മുജീബ് കണ്ണമംഗലം,അഹമ്മദ്‌ പാണ്ടിക്കാട്, ഷാനവാസ്‌ മമ്പാട്, ഉമ്മർ പൊട്ടിക്കല്ല്,അലവിക്കുട്ടി കണ്ണമംഗലം,അസീസ് കുഴിപ്പുറം മൊയ്‌തീൻകുട്ടി ഫൈസി പറപ്പൂർ,റഹീം ഇരിങ്ങല്ലൂർ, മരക്കാർഹാജി കോഴിച്ചെ ന പ്രസംഗിച്ചു. ഗാനമേളയും കലാപരിപാടികളുമുണ്ടായി.രണ്ടായിരത്തി അഞ്ഞു റിലധികം കുടുംബാംഗങ്ങൾ പങ്കെടുത്തു.

നിർധന കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമ്മാ ണമുൾപ്പടെയുള്ള നിരവധി റിലീഫ് പ്രവർത്തനങ്ങൾ നടത്താൻ സംഗമം തീരുമാനിച്ചു