Main Banner

വാഹനമോഷണം: പ്രതിയെ റിമാൻഡ് ചെയ്തു

മനാമ: വാഹനം മോഷ്ടിക്കുകയും അതുപയോഗിച്ച്‌ മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
ജുഫൈറില്‍നിന്നാണ് പ്രതി വാഹനം മോഷ്ടിച്ചത്. ബിലാദുല്‍ ഖദീമില്‍വെച്ച്‌ പ്രതി വാഹനമോടിച്ചുപോകുന്നതായി വാഹനത്തിന്‍റെ ഉടമ കാണുകയും വാഹനം നിർത്തിപ്പിക്കാനായി ശ്രമിക്കുകയും ചെയ്തു.

1 st paragraph

എന്നാല്‍, മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിച്ച്‌ അപകടമുണ്ടാക്കി ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോ ക്ലിപ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സമാനമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് അതേ പ്രതിതന്നെയാണ് ഇത് ചെയ്തതെന്ന് പൊലീസിന് വ്യക്തമാവുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈ മാസം 19ന് നാലാം ലോവർ ക്രിമിനല്‍ കോടതിയില്‍ ഇയാളുടെ കേസില്‍ വിധി പറയും.