വാഖ് വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന  പ്രവാസ കൂട്ടായ്മ – ഇ.ടി മുഹമ്മദ് ബഷീർ

ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന വാഖ് പ്രവാസികൾക്കും നാട്ടുകാർക്കും എന്നും അഭിമാനമാണെന്ന് പാർലിമെന്റ് മെമ്പറും വാഖ് ട്രസ്റ് ചെയർമാൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു . വാഖിന്റെ നേത്രത്വത്തിൽ മലപ്പുറം ജില്ലയിലെ വാഴക്കാട് നില നിൽക്കുന്ന വാഖ് ഡയാലിസിസ് സെന്ററിനായി സംഘടിപ്പിച്ച വിഭവ സമാഹരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോഹയിലെ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകനും ഖത്തർ കെ എം എം സി സി സംസ്ഥാന പ്രസിഡന്റുമായ ഡോക്ടർ അബ്ദു സമദ് ഉൽഘടനം ചെയ്ത. ഒരു പ്രാദേശിക കൂട്ടായ്മ ചെയ്യുന്നതിന്റെ പരമാവധിയാണ് വാഖ് ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നും ഏതൊരു പ്രവാസി സംഘടനക്കും അനുകരണീയ മാതൃക തീർക്കുന്ന കൂട്ടായ്മയാണ് വാഖ് എന്നും അബ്ദു സമദ് പറഞ്ഞു. ചീഫ് പാട്രൺ ടോക്കിൽ ഖത്തറിലെ ജീവ കാരുണ്യ സംകാരിക പ്രവർത്തകനും വാഖിന്റെ രക്ഷാധികാരിയുമായ ഡോ. മുഹമ്മദ് ഈസ വാഖിന്റെ പ്രാരംഭ കാലഘട്ടം മുതൽ വാഖുമായി സഹകരിച്ചു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കാനായതിലെ അനുഭവം പങ്കിട്ടു. ആരോഗ്യ പ്രവർത്തകനും ഹമദ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമായ ഡോ ഷഫീഖ് താപ്പി ഡയാലിസിസ് ബോധവത്കരണന ക്ലാസ് നടത്തി . വാഖ് അധ്യക്ഷൻ അക്ബർ ടി പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് കൺവീനർ സുഹൈൽ കൊന്നക്കോട് സ്വാഗതം പറഞ്ഞു . വാഖ് ജനറൽ സെക്രട്ടറി ഫവാസ് ബി കെ വാഖ് ഡയാലിസിസ് സെന്റര് ബിൽഡിംഗ് പ്രൊജക്റ്റ് പ്ലാൻ അവതരിപ്പിച്ചു . ചടങ്ങിൽ വാഖ് തയ്യാറാക്കിയ “വാഖ്’ദാനം” ഷോർട് ഫിലിം ഗ്രാൻഡ് മാൾ സി ഇ ഓ യും ഇന്ത്യൻ കൾച്ചറൽ സെന്റര് ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ നിർവഹിച്ചു . ചടങ്ങിൽ ഐ ബി പി എഫ് വൈസ് പ്രസിഡന്റ് അഷ്‌റഫ് വെൽകെയർ , കെ സി അബ്ദുൽ ലത്തീഫ്, വി പി ബഷീർ , ഹബീബ് കിഴിശ്ശേരി, ഹസ്സൻ വാഴക്കാട് ,മോൻസി ബഷീർ , പി വി അബൂബക്കർ ബേയ്ക്മാർട്ട്, മുനീർ വാഴക്കാട് എന്നിവർക്കൊപ്പം ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ചു .