Main Banner

ബംഗാളി ബാബു ബീഡി കവറിലെ സ്റ്റാറിനെ എവിടെയോ കണ്ടപോലെ…; ഇതൊരു വല്ലാത്ത മാര്‍ക്കറ്റിങായിപ്പോയെന്ന് സോഷ്യല്‍ മീഡിയ

സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ ‘ബാബു ബംഗാളി ബീഡി’യുടെ കവറിന്റെ പടം നിങ്ങളും കണ്ടില്ലേ? ആ വട്ടത്തിലുള്ള മുഖം നല്ല പരിചയം തോന്നുന്നില്ലേ? ബീഡി കവറില്‍ ഗൗരവത്തിലിരിക്കുന്ന ആളെ തിരിച്ചറിയുമ്പോള്‍ മലയാളികള്‍ ചിരിക്കണോ കരയണോ എന്ന ആശയക്കുഴപ്പത്തിലാകും. അതെ ഇത് നമ്മുടെ സ്വന്തം സിദ്ദിഖ് തന്നെ. നടന്‍ സിദ്ദിഖിനെ ബീഡി ബാബുവാക്കുന്ന ഒരു വല്ലാത്ത പരസ്യചിത്രം പൊട്ടിച്ചിരിക്കേണ്ട തമാശയാണോ അതോ ഇതൊരി നിയമനടപടി വേണ്ട പ്രശ്‌നമോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.

1 st paragraph

ബംഗാളില്‍ നിര്‍മിക്കുന്ന ബാബു ബീഡിയുടെ വെള്ളയും നീലയും നിറത്തിലുള്ള പൊതിയിലാണ് നടന് സിദ്ദിഖിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ ചില ഉത്പ്പന്നങ്ങളുടെ കവറില്‍ അതിന്റെ ഉടമയുടെ ചിത്രം കൊടുക്കുന്ന അതേ രീതിയിലാണ് സിദ്ദിഖിന്റെ പടം എന്നതിനാല്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നുക സ്വാഭാവികമാണ്. തന്നെ സോഷ്യല്‍ മീഡിയയുടെ പാന്‍ ഇന്ത്യന്‍ ബീഡി സ്റ്റാറാക്കിയ ഈ വല്ലാത്ത മാര്‍ക്കറ്റിങ് സിദ്ദിഖിന്റെ അറിവോടെയല്ലെന്നാണ് കരുതപ്പെടുന്നത്.

ബംഗാളില്‍ അത്യാവശ്യം വില്‍ക്കപ്പെടുന്ന ബീഡി ബ്രാന്‍ഡാണ് ഇത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ചചന്ദയിലെ നസീബ് ബീഡി ഫാക്ടരിയാണ് ഈ ഉത്പ്പന്നം പുറത്തിറക്കുന്നത്. ചിത്രത്തിലുള്ള കമ്പനി ഉടമ ബാബുവെന്നാണ് ബംഗാളിലുള്ള പലരും വിശ്വസിക്കുന്നത്. ഇത് മലയാളികള്‍ കണ്ടുപിടിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ രൂപം കൊണ്ടത്. ചെറിയ ബ്രാന്‍ഡുകള്‍ക്ക് വലിയ താരങ്ങളുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് രാജ്യത്ത് പുതിയ സംഭവമൊന്നുമല്ല. എന്നാലും ബംഗാള്‍ ബാബു ബീഡി സിദ്ദിഖിനോട് ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

2nd paragraph