കാണാതായ 63 കാരന്‍ പെരുമ്പാമ്പിന്റെ വയറ്റില്‍
സംശയം തോന്നിയ നാട്ടുകാര്‍ പാമ്പിന്റെ വയറു കീറിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്

ഇന്തോനേഷ്യല്‍ കാണാതായി കര്‍ഷകനെ തെരഞ്ഞെത്തിയ നാട്ടുകാര്‍ പെരുമ്പാമ്പിന്റെ വയറ് കീറി മൃതദേഹം പുറത്തെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്തോനേഷ്യയിലെ മജാപഹിത് ഗ്രാമത്തിലെ തെക്കുകിഴക്കന്‍ സുലവേസിയിലെ ബടൗഗയില്‍ നിന്നുള്ള 63 -കാരനും കര്‍ഷകനുമായ ലാ നോട്ടിയെയാണ് കാണാതായത്. ഇദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ നാട്ടൂകാര്‍ ഇരയെ വിഴുങ്ങി മുന്നോട്ട് നീങ്ങാന്‍ പറ്റാതെ കിടന്ന പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നിയാണ് അതിന്റെ വയറ് കീറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതാണ്ട് എട്ട് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നുമാണ് ലാ നോട്ടിയുടെ മൃതദേഹം നാട്ടൂകാര്‍ പുറത്തെടുത്ത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കൃഷിയിടത്തിലേക്ക് പോയ ലാ നോട്ടി. വൈകുന്നേരമായിട്ടും അദ്ദേഹം തിരിച്ചെത്താതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ച് ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൂന്തോട്ടത്തിന് സമീപത്ത് അന്വേഷിക്കുന്നതിനിടെയാണ് മനുഷ്യ ശരീരം വിഴുങ്ങിയത് പോലെ ഒരു പെരുമ്പാമ്പ് വഴിയില്‍ കിടക്കുന്നത് കണ്ടത്. റോഡിന് സമീപത്തായി ലാ നോട്ടിയയുടെ ബൈക്കും ഉണ്ടായിരുന്നു.
