Shobhika

ചെട്ടിനാട് മസാല ഫിഷ് ഫ്രൈ


ചേരുവകൾ:
മീൻ – 500 ഗ്രാം
ചുവന്നുള്ളി – ആറെണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – ആറ് അല്ലി
മല്ലി – ഒരു ടീസ്പൂൺ
ചുവന്ന മുളക് – എട്ടെണ്ണം
പെരുംജീരകം -ഒരു ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
കുരുമുളക് – ഒരു ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില, ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം: പാൻ ചൂടാക്കി അതിലേക്ക് മല്ലി, മുളക്, പെരുംജീരകം, കുരുമുളക്, ജീരകം, മഞ്ഞൾപൊടി, കറിവേപ്പില എന്നിവ ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്യുക. ഒരു മിക്‌സി ജാറിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവയും ഡ്രൈ റോസ്റ്റ് ചെയ്തു വെച്ച മസാലയും ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ മസാലയിലേക്ക് നാരങ്ങാനീരും ചേർത്ത് യോജിപ്പിച്ച് മീനിൽ പുരട്ടി രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്‌തെടുക്കാം. (നെയ്മീൻ പോലെ ദശ കൂടുതൽ ഉള്ള മീനുകൾ ആണെങ്കിൽ കൂടുതൽ നല്ലത്.)

1 st paragraph