AAK

കമ്പ്യൂട്ടർ , ലാപ്ടോപ് സാമഗ്രികൾക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കംപ്യൂട്ടര്‍/ലാപ് ടോപ്പുകള്‍/യു.പി.എസ്/സി.സി.ടി.വി/പ്രിന്ററുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വാടകയ്ക്ക് വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും പ്രതിമാസ/ദിവസേന നിരക്ക് അടിസ്ഥാനത്തില്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

 

1 st paragraph

ജില്ലാ കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ അയക്കേണ്ടത്. ക്വട്ടേഷന്‍ അടങ്ങിയ കവറിന് മുകളില്‍ ‘നിയമസഭാ ഇലക്ഷന്‍-2026 കംപ്യൂട്ടര്‍/ലാപ്‌ടോപ്പുകള്‍/ യു.പി.എസ്/സി.സി.ടി.വി/പ്രിന്ററുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണത്തിനുള്ള ക്വട്ടേഷന്‍ ‘ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന രേഖകള്‍/തെളിവുകള്‍ ക്വട്ടേഷനൊപ്പം ലഭ്യമാക്കണം. മാര്‍ച്ച് ഒന്‍പതിന് രാവിലെ 11 വരെ ക്വട്ടേഷന്‍ നല്‍കാം. മാര്‍ച്ച് പത്തിന് രാവിലെ 11ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍-04832734990