സുരക്ഷിതത്വവും ധാർമ്മിക അന്തരീക്ഷവും ഉറപ്പാക്കി വിദേശത്ത് ഡോക്ടറാകാൻ അവസരം

ഡോക്ടറാകുക എന്നത് പുതുതലമുറ കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമാണ്. എന്നാൽ പ്ലസ് ടുവിന് ശേഷം മെഡിക്കൽ പ്രവേശന പരീക്ഷയിലെ കടുത്ത മത്സരവും, നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഭീമമായ ഫീസും പലരുടെയും സ്വപ്നങ്ങൾക്ക് തടസ്സമാകുന്നു. ഈ സാഹചര്യത്തിലാണ് പലരും വിദേശ പഠനത്തെക്കുറിച്ച് ആലോചിക്കുന്നത്.
എന്നാൽ വിദേശത്ത് കുട്ടികളെ അയക്കുമ്പോൾ മലയാളി രക്ഷിതാക്കളുടെ പ്രധാന ആശങ്ക അവിടത്തെ സുരക്ഷിതത്വത്തെയും സംസ്‌കാരത്തെയും കുറിച്ചാണ്. കുട്ടികൾ വഴിതെറ്റിപ്പോകുമോ, അവർക്ക് അവിടത്തെ ഭക്ഷണത്തോടും അന്തരീക്ഷത്തോടും പൊരുത്തപ്പെടാൻ കഴിയുമോ എന്നൊക്കെയുള്ള ആധികൾ പലപ്പോഴും കുട്ടികളുടെ ആഗ്രഹത്തിന് തടസ്സമാകുന്നു.
ഇവിടെയാണ് ILM (Initiative for Learning Medicine) വേറിട്ടുനിൽക്കുന്നത്. മത്സരാധിഷ്ടിതമായ ചുറ്റുപാടുകളിൽ നിന്ന് മാറി, തികച്ചും അച്ചടക്കത്തോടെയും ധാർമ്മിക അന്തരീക്ഷത്തിലും വിദേശ രാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനത്തിനുള്ള സൗകര്യം ILM ഒരുക്കുന്നു. രക്ഷിതാക്കളുടെ ആശങ്കകളെ പൂർണ്ണമായും ഉൾക്കൊണ്ട്, കുട്ടികൾക്ക് താമസവും ഭക്ഷണവും ഉൾപ്പെടെ വീട്ടിലെ അന്തരീക്ഷം ഒരുക്കുകയാണ് ILM-ന്റെ ലക്ഷ്യം.
പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ചെയർമാനായിട്ടുള്ള മെഡിക്കൽ എഡ്യൂക്കേഷൻ പ്രൊജക്റ്റാണ് ILM. 2019-ൽ ആരംഭിച്ച ഈ പ്രൊജക്റ്റിന് കീഴിൽ നിലവിൽ രണ്ട് രാജ്യങ്ങളിലായി നാനൂറോളം വിദ്യാർത്ഥികൾ വിജയകരമായി പഠനം നടത്തുന്നുണ്ട്.പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഏറെ പ്രയോജനകരമായ ഈ പ്രൊജക്റ്റ്
സുരക്ഷിതമായ ധാർമ്മിക അന്തരീക്ഷവും വിദ്യാർത്ഥികൾക്ക് അച്ചടക്കത്തോടെ പഠിക്കാനുള്ള സൗകര്യവും ഉറപ്പ് നൽകുന്നു. സ്വന്തമായി ഹോസ്റ്റൽ സൗകര്യവും, കുട്ടികൾക്ക് ഇഷ്ടപ്പെട്ട കേരളാ ഭക്ഷണവും ILM ൻ്റെ പ്രത്യേകതയാണ്.
റിക്രൂട്ട് ചെയ്യുന്നതിനപ്പുറം, കോഴ്സ് അവസാനിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ലോക്കൽ ഗാർഡിയൻഷിപ്പും ILM ടീം ഉറപ്പാക്കുന്നു. വിസ ആവശ്യങ്ങൾ, യൂണിവേഴ്സിറ്റി, മെഡിക്കൽ സംബന്ധമായ കാര്യങ്ങൾ എന്നിവയ്ക്ക് കോഴ്സ് കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ILM-ന്റെ പ്രതിനിധികളുടെ സഹായം ലഭ്യമാണ്.
മാനേജർ, മലയാളി ഷെഫുമാർ, ലേഡി കെയർ ടേക്കർ എന്നിവരടങ്ങുന്ന ടീം മുഴുസമയം കുട്ടികളോടൊപ്പം കർമ്മനിരതമാണ്.

കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്കേക്കിലെ അലാ-ത്തൂ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി (Ala-Too International University)
ഉസ്ബകിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (Bukhara State Medical Institute) എന്നീ യൂണിവേഴ്സിറ്റികളിലാണ് നിലവിൽ വിദ്യാർത്ഥികൾ പഠിക്കുന്നത്.
നിങ്ങളുടെ കുട്ടികളുടെ ഡോക്ടർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ILM കൂടെയുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ILM ഓഫീസുമായി ബന്ധപ്പെട്ട് സീറ്റ് ഉറപ്പ് വരുത്തുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ILM , Smart Trade City , KOTTAKKAL, Malappuram Dt., www.ilmmbbs.com
ഫോൺ: 7356 860 777, 8137 860 777

