Shobika

പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ വഴിയും റേഷൻ കടകള്‍ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസർക്കാർ.

1 st paragraph

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികള്‍ ലഘൂകരിച്ചു. എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോള്‍ മന്ത്രാലയത്തിന്റെ നടപടി.മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഉത്തവ് ബാധകമാകുക. എല്‍പിജി ലഭ്യമാകാത്ത സാഹര്യത്തില്‍ മണ്ണെണ്ണ പാചകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. മണ്ണെണ്ണയുടെ താല്‍ക്കാലിക വിതരണം സാധ്യമാക്കാൻ ഈ നടപടികള്‍ സഹായിക്കുമെന്ന് പെട്രോളിയംപ്രകൃതിവാതക മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞു.

 

2nd paragraph