താരപ്രചാരകൻ ശശിതരൂർ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്കായി തവനൂരിലെത്തി.

പൊന്നാനി:താരപ്രചാരകൻ ശശിതരൂർ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് വേണ്ടി പ്രചരണത്തിന് തവനൂരിലെത്തി.

കേരളത്തിൻ്റെ പൊതുകടം വർദ്ധിച്ചത് വലിയ പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നും. അതിനെ പ്രതിരോധിക്കുള്ള ശ്രമങ്ങൾ പോലും നടത്താൻ ഇടത് ഭരണത്തിന് സാധ്യമാകുന്നില്ല. അതെല്ലാം ഉൾകൊണ്ട് സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ട ജനജീവിതവും ഉറപ്പാക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫ് അവതരിപ്പിക്കുന്നത് എന്നും എഐസിസി സ്റ്റിയറിംങ് കമ്മിറ്റി അംഗവും എം പിയുമായ ശരി തരൂർ. മറവഞ്ചേരിയിൽ നടന്ന പൊതുയോഗം ഉദ്ഘടനം ചെയ്തു സംസാരിച്ച ശശി തരൂർ പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിപി ബാവഹാജി സുരേഷ് പൊൽപ്പാക്കര, അബ്ദുള്ള കുട്ടി , ഷിഹാബ് തങ്ങൾ ,ഐപി ജലിൽ , എപി സദാനന്ദൻ എന്നിവർ സംസാരിച്ചു

