Shobika

ആഗോള അയ്യപ്പ സംഗമം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്, ബാക്കി സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രം

ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമാകും ബാക്കി തുക നൽകുക. ചെലവായ 7 കോടിയും കിട്ടണമെന്ന് നിലപാടിലാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ നിലപാട്. സംഗമത്തിന്റെ ചെലവിനത്തിൽ കമ്പനിയ്ക്ക് ഇതുവരെ നൽകിയ്‌ 3.69 കോടി രൂപയാണ്. ഇനി 1.06 കോടി രൂപ മാത്രമേ നൽകുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ എന്നാൽ ഈ തുക പോരെന്നാണ് സൊസൈറ്റിയുടെ നിലപാട്. സ്പോൺസർഷിപ്പായി ദേവസ്വം ബോർഡിന് കിട്ടിയത് 3.85 കോടി മാത്രമാണ്.

1 st paragraph

പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികൾക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏർപ്പെടുത്തുന്നതിനും മറ്റുമുള്ള ഈവന്റ് മാനേജ്‌മെന്റ് പ്രവർത്തനങ്ങൾക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (IIIC) എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.