Shobika

തമിഴ്നാട്ടില്‍ വിജയ് തരംഗം; ടിവികെ 105 സീറ്റുകളില്‍ മുന്നില്‍; ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക്

ചെന്നൈ:തമിഴ് രാഷ്ട്രീയത്തില്‍ നടൻ വിജയ്യിൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) അരങ്ങേറ്റം രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്നു.

1 st paragraph

തിങ്കളാഴ്ച, 2026 മേയ് നാല് ഉച്ചയ്ക്ക് 12 മണിയോടെയുള്ള ലീഡ് നിലകള്‍ പുറത്തുവരുമ്പോള്‍ ടിവികെ 105 സീറ്റുകളില്‍ മുന്നേറ്റം നടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കുതിക്കുകയാണ്. ഡിഎംകെ മുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിജയ്യിൻ്റെ ഈ അട്ടിമറി മുന്നേറ്റം.

ടിവികെ തരംഗത്തില്‍ ഡിഎംകെ വീഴുന്നു

2nd paragraph

നിലവിലെ ഭരണകക്ഷിയായ ഡിഎംകെ (ഡിഎംകെ) 57 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തമിഴ് രാഷ്ട്രീയത്തിലെ വലിയ അട്ടിമറിയായാണ് നിരീക്ഷിക്കപ്പെടുന്നത്. എഐഎഡിഎംകെ 72 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് രണ്ടാമതുണ്ട്. എം കെ സ്റ്റാലിൻ്റെയും ഡിഎംകെയുടെയും താരപ്രഭയെ മറികടന്നാണ് ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയ് ജനവിധി അനുകൂലമാക്കിയത്.

വിവാദങ്ങള്‍ ബാധിച്ചില്ല

എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി തമിഴ്നാട് ഭരണത്തിലേക്ക് ചുവടുവെക്കുന്ന വലിയ താരമായി വിജയ് മാറുകയാണ്. 2025-ലെ റാലിക്കിടെയുണ്ടായ ദുരന്തവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും വിജയ്യിൻ്റെ ജനപ്രീതിയെ തെല്ലും ബാധിച്ചില്ലെന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ തെളിയിക്കുന്നത്. ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുത്ത വിജയ്യിൻ്റെ ശൈലി തമിഴ് ജനത ഏറ്റെടുത്തതിൻ്റെ പ്രതിഫലനമാണ് ഈ മുന്നേറ്റം.

ഭൂരിപക്ഷത്തിലേക്ക് ഇനി അല്പദൂരം

തമിഴ്നാട് നിയമസഭയില്‍ ആകെ 234 സീറ്റുകളാണുള്ളത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിനോ ഒരു പാർട്ടിക്കോ മുന്നണിക്കോ വേണ്ട കേവല ഭൂരിപക്ഷ സംഖ്യ 118 ആണ്.