Bridal

ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്, കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്.

1 st paragraph

ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് ഒടുവിൽ പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി പറഞ്ഞു. അതേസമയം, പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പൊലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.