പി.പി അർഷാദ് ഇനി സി.എം.പിയിൽ

തിരൂർ : ഏറെ കാലം സിപിഎമ്മിലും പിന്നീട് സി പി എം വിട്ട് സിപിഐയിലും മുൻനിരയിൽ പ്രവർത്തിച്ച തിരൂർ വാക്കാട് സ്വദേശി സഖാവ് പി.പി അർഷാദ് സി എം പിയിൽ ചേർന്നു. മന്ത്രി സി.പി ജോണിൻ്റെയും മുൻ എം.എൽ.എ പി.കെ ശശിയുടെയും നേരിട്ടുള്ള ആശീർവാദത്തോടെയാണ് അർഷാദിൻ്റെ സി എം പി പ്രവേശനം . യുഡിഎഫിൻ്റെ ഭാഗമായുള്ള സി.എം.പി ഇന്ത്യയിലെ തന്നെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രിയുള്ളത് കേരളത്തിലാണ്. പി.പി അർഷാദിൻ്റെ സി.എം.പി പ്രവേശനത്തിൽ പി.കെ ശശി ഫേസ്ബുക്കിൽ കുറിച്ചതിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ:

പുത്തൻ വീട്ടിൽ അർഷാദ് എന്ന തിരൂരിന്റെ പ്രിയപ്പെട്ട പി. പി അർഷാദ്ക്ക …!
തിരൂരിന്റെ ഒഴിച്ചുകൂടാനാവാത്ത പൗരപ്രമുഖൻ ഏറെക്കാലത്തെ അദ്ദേഹത്തിന്റെ മുൻരാഷ്ട്രീയംത്തെ ഉപേക്ഷിച്ച് കൊണ്ട് യഥാർത്ഥ ഇടതുപക്ഷമായ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് നിൽക്കും..!

തിരൂരിന്റെ സാമൂഹിക-പൊതുജീവിതത്തിൽ വർഷങ്ങളായി സജീവ സാന്നിധ്യമായ ശ്രീ പി. പി . അർഷാദ് ന്റെ ഈ കടന്ന് വരവ് CMP ക്ക് ഏറെ സ്വീകാര്യതയും ഊർജ്ജവും നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
ഒരു കാലത്ത് സിപിഎമ്മിനെയും സിപിഐ യേയും ശക്തമായി പിന്തുണച്ചിരുന്ന പൗരപ്രമുഖനും പൊതുസമ്മതനുമായ വ്യക്തിത്വവുമാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം ഞങ്ങൾ CMP സംസ്ഥാന സെക്രട്ടറി സഖാവ് കൃഷ്ണൻ കോട്ടുമല അടക്കമുള്ള സംഘം അദ്ദേഹത്തെ സന്ദർശിച്ചു. തുടർന്ന്, അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു കൂടിച്ചേരുകയും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പാർട്ടിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചതോടെ, CMPയുടെ പതാക ഞാൻ അദ്ദേഹത്തിന് കൈമാറിക്കൊണ്ട്, ഈ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.
നാടിന്റെ പൊതുവിഷയങ്ങളിൽ ഇടപെട്ടും ജനങ്ങളോടൊപ്പം നിന്നുമുള്ള ശ്രീ പി. പി അർഷാദ് ന്റെ ദീർഘകാല പൊതുപ്രവർത്തന പരിചയം CMPയുടെ പ്രവർത്തനങ്ങൾക്ക് ഏറെ മുതൽക്കൂട്ടാകുമെന്നു തന്നെയാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചേർന്ന് നിന്ന അനുഭവസമ്പത്തുമായി അദ്ദേഹം CMPയുടെ ഭാഗമാകുന്നത് തിരൂരിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ മുന്നേറ്റമായി മാറുക തന്നെ ചെയ്യും.
“ജനപക്ഷ നിലപാടുകളുമായി, കൂടുതൽ ശക്തമായ ജനകീയ ഇടപെടലുകളുമായി മുന്നോട്ട്…”
പുത്തൻ വീട്ടിൽ അർഷാദ് എന്ന പി. പി അർഷാദ്ക്കായ്ക്ക് CMPയുടെ ഹൃദയപൂർവ്വമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു..
PK Sasi
