കുടിവെള്ള വിതരണം മുടങ്ങും

അരൂർ-വാഴയൂർ റോഡിൽ സംരക്ഷണ ഭിത്തി നിർമാണം നടക്കുന്നതിനാൽ സെപ്റ്റംബർ 26 മുതൽ 28 വരെ വാഴയൂർ, വാഴക്കാട് ഗ്രാമപഞ്ചായത്തുകളിലും രാമനാട്ടുകര നഗരസഭയിലും ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വൈദ്യരങ്ങാടി ഹൈസ്കൂൾ ടാങ്ക്, ദാനഗ്രാം ടാങ്ക് എന്നിവയുടെ പരിധിയിലുള്ള പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടും.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കൊണ്ടോട്ടി പബ്ലിക് ഹെൽത്ത് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
