Main Banner

24 തൂഫാൻ ഗ്രാമ സഭകൾ, 372 തൂഫാൻ വാരിയർമാർ, 24 ജന ജാഗ്രതാ കമ്മിറ്റികൾ :  തദ്ദേശ തൂഫാന് തൃപ്രങ്ങോട്ട് ഉജ്വല തുടക്കം

തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം നടന്ന ഉടനെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രത്യേക ഭരണ സമിതി യോഗം ചേർന്ന് വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു.
ഒക്ടോബർ 5 മുതൽ 20 വരെ 24 വാർഡുകളിലും തൂഫാൻ ഗ്രാമസഭകൾ ചേരും. എല്ലാ ഗ്രാമസഭകളിലും തൂഫാൻ ജന ജാഗ്രത കമ്മിറ്റികൾ നിലവിൽ വരും.

1 st paragraph

ഗ്രാമസഭകളിൽനിന്ന് 240 തൂഫാൻ വാരിയർമാരെ കണ്ടെത്തും. കൂടാതെ ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, ജനപ്രതിനിധികൾ, സി ഡി എസ് അംഗങ്ങൾ എന്നിവരും തൂഫാൻ വാര്യർ മാരാകും. തദ്ദേശത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു.

രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ തൂഫാൻ പതാക ഉയർത്തി. തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ഇ. എസ്. മധു തൂഫാൻ പതാക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കലിന് കൈമാറി. തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫൗസിയ അധ്യക്ഷത വഹിച്ചു. തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ഇ. എസ് മധു മുഖ്യ പ്രഭാഷണം നടത്തുകയും തൂഫാൻ വാരിയർ ബാഡ്ജുകൾ വിതരണം ചെയ്യുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ക്ക് നേതൃത്വം നൽകുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹനീഫ ചെമ്മല വി കെ മുഹമ്മദ് ഷാഫി മോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷമീർ എടശ്ശേരി , ഷൗക്കത്ത് കുന്നത്ത്, എസ്.പി മണികണ്ഠൻ, കെ വി ഹൈദർ അലി, സഫിയ റസാക്ക്, ഹെഡ് ക്ലാർക്ക് സുജാത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

2nd paragraph