Main Banner

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള ഒക്ടോബര്‍ 15 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഒക്ടോബര്‍ 15 രാവിലെ 10 മുതല്‍ 1.30 വരെ തൊഴില്‍ മേള നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിഗ്രി, ബി.കോം, എം.ബി.എ. എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

1 st paragraph

എംപ്ലോയബിലിറ്റി സെന്റെറില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവുമുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 ന് രാവിലെ 10 ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (5 കോപ്പി) എന്നിവ സഹിതം ഹാജരാവണം. ഫോണ്‍ 0483-2734737, 8078428570.