ജപ്പാനിൽ ഭൂകമ്പം; 6.1 തീവ്രത

മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു. പ്രാദേശിക സമയം രാവിലെ 7:15-ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. ഏകദേശം 350 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ജപ്പാനിലെ 0 മുതൽ 7 വരെയുള്ള ഭൂചലന തീവ്രതയിൽ ഫുകുഷിമ പ്രിഫെക്ചറിന്റെ ചില ഭാഗങ്ങളിൽ 3 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

