Main Banner

യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സംസ്കരിച്ചു

യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ച വേങ്ങര സ്വദേശികളുടെ മൃതദേഹം സംസ്കരിച്ചു. ഫുജൈറയിൽ നടന്ന സംസ്കാര ചടങ്ങിൽ മലയാളികൾ അടക്കം നിരവധി പേർ പങ്കെടുത്തു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21) എന്നിവർക്കും മൂത്തമകളുടെ മകൾ മൂന്നുവയസ്സുകാരൻ മുഹമ്മദ് ഫായിസിന്റെയും മൃതദേഹങ്ങളാണ് സംസ്കരിച്ചത്.

1 st paragraph

ബന്ധുവിനെ ഷാർജയിൽ ഇറക്കി മടങ്ങി വരുന്നതിനിടെ ബുധനാഴ്ച രാത്രി പതിനൊന്നൊടെ ഫുജൈറ കോർട്ട് ഹൗസിന് സമീപത്തായിരുന്നു ഇവരുടെ കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന മാതാവ് ആരിഫയാണ് വിവരം മൂത്ത മകൻ അജ്മലിനെ വിളിച്ച് അറിയിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അസ്മിലും മിസ്നയും കുഞ്ഞു ഫായിസും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ മാതാവ് ആരിഫയും സഹോദരി ഫർസാനയും മറ്റ് രണ്ട് കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.

2nd paragraph