കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമാരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും സംഘടിപ്പിച്ചു.
മലപ്പുറം: കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അർഷഖ് ഷർബാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.
ജില്ലാ സെക്രട്ടറി തമീം ബിൻ ബക്കർ പരിപാടിയിൽ സ്വാഗതം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അർഷഖ് ഷർബാസ് അധ്യക്ഷത വഹിച്ച പരിപാടി പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ഉദ്ഘാടനം ചെയ്തു. രാജ്യം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ നിശബ്ദരായി നോക്കിയിരിക്കേണ്ട തലമുറയല്ല വളർന്നു വരേണ്ടതെന്നും കൈവിലങ്ങുകളെയും തടവറകളെയും തകർത്തെറിഞ്ഞ് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങാൻ ഇനിയും മടിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാറിനെതിരെ കാംപസ് ഫ്രണ്ട് പ്രവർത്തകർ എന്നും തെരുവിലുണ്ടാകണമെന്നും ഇ ഡി യെയും എൻ ഐ എ യും ഉപയോഗിച്ച് പോരാട്ടങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി മലബാർ സമാരാനുസ്മരണ കാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അർഷഖ് ഷർബാസ് മലബാർ സമാരാനുസ്മരണ കാംപയിൻ പ്രഖ്യാപനം നടത്തി. സംസ്ഥാന സെക്രട്ടറി സന ജയ്ഫർ, സംസ്ഥാന ട്രഷറർ ഷെയ്ഖ് റസൽ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജുഹാന ഹസീൻ നന്ദി പറഞ്ഞു.