മാണി സി കാപ്പന്റെ നിലപാട് എല്‍ഡിഎഫിനെ ബാധിക്കില്ല: എന്‍ വൈ സി  

മലപ്പുറം : രാഷ്ട്രീയ ലാഭം നോക്കി യുഡിഎഫിലേക്ക് പോയ മാണി സി കാപ്പന്റെ നിലപാട് എന്‍സിപിയേയും എല്‍ ഡി എഫിനേയും ഒരുതരത്തിലും ബാധിക്കില്ലായെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃ യോഗം വിലയിരുത്തി.എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസല്‍ സി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ചോലക്കല്‍

എന് വൈ സി സംസ്ഥാന ട്രഷറര്‍ എം ഷാജിര്‍ മാസ്റ്റര്‍ ആലത്തിയൂര്‍, എന്‍ സി പി ജില്ലാ സെക്രട്ടറിമാരായ എം സി ഉണ്ണികൃഷ്ണന്‍, സി പി രാധാകൃഷ്ണന്‍, എന്‍ വൈ സി സംസ്ഥാന സെക്രട്ടറി റഷീദ് വട്ടപ്പറമ്പില്‍, എന്‍ വൈ സി നേതാക്കളായ ഹാരിസ് മോന്‍ മഞ്ചേരി, എന്‍ സി പി മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ മലപ്പുറം, അബ്ദുറഹിമാന്‍ ഇരിമ്പിളിയം, ജലീല്‍ കോട്ടക്കല്‍, സഫ് വാന്‍ കോട്ടക്കല്‍, സര്‍ജാദ്, റിയാസ് , അഭിലാഷ് കാടാമ്പുഴ, ഷാഫി പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി മുഹമ്മദ് ഫൈസല്‍ ചോലക്കല്‍ -പ്രസിഡന്റ്, ഹാരിസ് മോന്‍ മഞ്ചേരി-വൈസ് പ്രസിഡന്റ്, ടി എന്‍ ശിവാനന്ദന്‍, ജലീല്‍ കോട്ടക്കല്‍, അബ്ദുറഹിമാന്‍ ഇരിമ്പിളിയം – സെക്രട്ടറിമാര്‍, ഷാഫി പെരുവള്ളൂര്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.